ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കറസിയിൽ ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാൽ മഹാഗണപതിയുടെ ചിത്രം . കൂടുതൽ ഇസ്ലാം മതത്തിൽപ്പെട്ടവരാണെങ്കിലും ഇതരമതസ്ഥരും ഇവിടെയുണ്ട്. ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.5 ശതമാനവും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നുവെന്നതും ഹിന്ദു ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് എന്നതാണ് പ്രത്യേകത.
വിദ്യാഭ്യാസം പ്രമേയമാക്കിയാണ് ഇന്തോനേഷ്യയുടെ 20000 നോട്ട്. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രവർത്തകനും തദ്ദേശീയജനതയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരനുമായിരുന്ന കി ഹജർ ദേവന്താരയുടെയും ചിത്രവും നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു. നോട്ടിന്റെ പിൻഭാഗത്ത് ക്ലാസ് റൂമിന്റെ ചിത്രവും കാണാം. ഇന്തോനേഷ്യയുടെ കറൻസിയെ ‘ രുപ്പിയ ‘ എന്നാണ് വിളിക്കുന്നത്. 20,000 ത്തിന്റെ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് . ഈ മുസ്ലീം രാജ്യത്ത് ഗണപതിയെ വിദ്യാഭ്യാസം, കല, ശാസ്ത്രം എന്നിവയുടെ ദേവനായി കണക്കാക്കുന്നു.
ഇന്തോനേഷ്യയിൽ ഇന്ത്യൻ സാംസ്കാരിക ചിഹ്നങ്ങൾ അവരുടെ പതാകയിലും ദേശീയഗാനത്തിലും വ്യക്തമാണ്. ഗരുഡ പാൻകാസിലയാണ് രാജ്യത്തിന്റെ ദേശീയ ചിഹ്നം. മഹാവിഷ്ണുവിന്റെ പുരാണ പക്ഷി വാഹനമാണ് ഗരുഡൻ. ഇന്തോനേഷ്യൻ ദേശീയ തത്ത്വചിന്തയുടെ അഞ്ച് തത്വങ്ങളാണ് പാൻകാസില. രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇന്തോനേഷ്യയിൽ പ്രശസ്തമാണ്.
വർഷങ്ങൾക്ക് മുൻപ് ഈ രാജ്യത്തിന്റെ സമ്പദ് ഘടന ആകെ താറുമാറായിരുന്നു . പിന്നീട് ഏറെ കഴിഞ്ഞാണ് 20,000 ത്തിന്റെ നോട്ട് പുറത്തിറക്കിയത്. അതിൽ ഗണപതിയുടെ ചിത്രവും അടിച്ചു . തങ്ങളുടെ സമ്പത്തിന്റെ കാത്തു സൂക്ഷിപ്പ് ഗണപതിയ്‌ക്കാണെന്നാണ് ഈ രാജ്യക്കാരുടെ വിശ്വാസം . കറൻസി പുറത്തിറക്കിയതിനു ശേഷം തങ്ങൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഇവിടുത്തെ ഭരണകർത്താക്കളും വിശ്വസിക്കുന്നത്.
Comments