ന്യൂഡൽഹി: പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പേയ്‌ക്ക് നാവികസേന സ്വീകരണം നൽകി ഐഎൻഎസ് സഹ്യാദ്രിയും ഐഎൻഎസ് കൊൽക്കത്തയും. പാപ്പുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതുസംബന്ധിച്ച് ട്വീറ്റ് പങ്കുവെച്ചു.
പാപ്പുവ ന്യൂ ഗിനിയയുമായുള്ള സമുദ്രപങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കുന്നതിനായി കിഴക്കൻ ഇന്ത്യയിലും സമുദ്രമേഖലയിലും (IOR) വിന്യസിച്ചിരുന്ന ഐഎൻഎസ് സഹ്യാദ്രിയും ഐഎൻഎസ് കൊൽക്കത്തയും ബുധനാഴ്ച പോർട്ട് മോറെസ്ബിയിലെത്തി.
പോർട്ട് കോളിന് മുന്നോടിയായി രണ്ട് കപ്പലുകളിലെയും ജീവനക്കാർ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരുമായി പ്രൊഫഷണൽ ആശയവിനിമയങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, യോഗ സെഷനുകൾ, കപ്പൽ സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
സമുദ്രമേഖലയിൽ ഇന്ത്യയും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ട് കോൾ. ഇന്ത്യയും പാപുവ ന്യൂ ഗിനിയയും ഊഷ്മളവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. 1976 മെയ് 19 മുതൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം ഔപചാരികമാക്കിയിട്ടുണ്ട്. 1996 ഏപ്രിലിലാണ് പോർട്ട് മോറെസ്ബിയിൽ ഇന്ത്യ ഹൈക്കമ്മീഷൻ തുറന്നത്.
Comments