ബെംഗളൂരു: ബെംഗളുരുവിലെ ആർമി കോർപ്സ് സെന്ററിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ 756 അഗ്‌നിവീരന്മാർ കൂടി സൈന്യത്തിന്റെ ഭാഗമായി.
തിരെഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ നാല് വർഷത്തെ സൈനിക സേവനത്തിനായി നിയോഗക്കുന്നതാണ് അഗ്നിപഥ് പദ്ധതി. നാല് വർഷ കാലാവധിക്ക് ശേഷം തിരെഞ്ഞെടുക്കപ്പെടുന്ന അഗ്‌നിവീരന്മാർ സൈന്യത്തിൽ തുടരുകയും ബാക്കിയുള്ളവർ വിരമിക്കുകയും ചെയ്യും.
വിരമിച്ചവർക്ക് അർഥ സൈനിക വിഭാഗങ്ങൾ, സർക്കാർ സേവനങ്ങൾ തുടങ്ങിയവയുടെ പ്രവേശന പരീക്ഷകളിൽ പ്രത്യേക പരിഗണന ലഭിക്കും. 2022 ലാണ് കേന്ദ്രസർക്കാർ പദ്ധതിയ്‌ക്ക് അനുമതി നൽകിയത്.
Comments