തിരുവനന്തപുരം: നഗരത്തിലെ ആക്രികടയിൽ തീപിടിത്തം. തിരുവനന്തപുരം കിള്ളിപ്പാലത്തെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്.
രണ്ട് മുറികളുള്ള വലിയ ആക്രിക്കടയിലാണ് തീ പിടിച്ചിരിക്കുന്നത്. ഇതിൽ ഒരു മുറിയുടെ പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പിടിച്ചത്. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. ആക്രിക്കടയുടെ തൊട്ടടുത്തായി മൂന്ന് നില കെട്ടിടമുള്ളതിനാൽ തീ അവിടേക്ക് പടർന്ന് പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഫയർ ഫോഴ്‌സ് സംഘം ചെയ്യുകയാണ്.
പ്ലാസ്റ്റിക് സാധനങ്ങളുടെ ഇടയിൽ എന്തെങ്കിലും തരത്തിലുള്ള സഫോടക വസ്തുക്കൾ ഉണ്ടൊയെന്ന് സംശയിക്കുന്നുണ്ട്. അതിനാൽ അതീവ ജാഗ്രതയോടെയാണ് ഫയർ ഫോഴ്‌സ് തീ അണയ്‌ക്കുന്നത്. കൂടുതൽ തീ പടർന്ന് പിടിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
Comments