ഹരിയാനയിലെ സംഘർഷത്തെ തുർന്ന് ബജ്റംഗ്ദൾ പ്രവർത്തകൻ പ്രദീപ് കുമാറിനെ കൊലപ്പെടുത്താൻ ആഹ്വാനം നടത്തിയത് ആംആദ്മി പാർട്ടി നേതാവ് ജാവേദ് അക്തർ. ഇതിന്റെ എഫ്ആആർ പുറത്ത്. പ്രദീപിന് പുറമേ ശക്തി സൈനി, അഭിഷേക് രജ്പുത്ത്, രണ്ട് ഹോംഗാർഡുകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. മരണപ്പെടുമ്പോൾ പ്രദീപിനൊപ്പമുണ്ടായിരുന്ന ബജ്റംഗ്ദൾ പ്രവർത്തകനായ പവൻ കുമാർ നൽകിയ പരാതിയിന്മേൽ എടുത്ത കേസിലെ എഫ്ഐആറിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.
പവൻ കുമാർ നൽകിയ കേസിൽ ജാവേദ് അക്തർ എന്നയാൾ പ്രദീപ് കുമാറിനെയും മറ്റ് ബജ്റംഗ്ദൾ പ്രവർത്തകരെയും ആക്രമിക്കാനും കൊലപ്പെടുത്താനും ആൾകൂട്ടത്തോട് ആഹ്വാനം ചെയ്തതായി പറയുന്നുണ്ട്. കാറിൽ സഞ്ചരിച്ചിരുന്നു പ്രദീപ് കുമാറിനും സംഘത്തിനും നേരെ 150-ൽ അധികം വരുന്ന ആൾകൂട്ടം കല്ലെറിയുകയും തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഈ സമയത്താണ് ആംആദ്മി പാർട്ടി നേതാവ് ജാവേദ് അക്തർ തടിച്ചുകൂടിയ ആൾക്കൂട്ടത്തോട് തങ്ങളെ കൊല്ലാൻ ആവശ്യപ്പെട്ടതെന്നും പവൻ പറഞ്ഞു.
എല്ലാവരെയും കൊല്ലാനും പ്രത്യാഘാതങ്ങൾ വന്നാൽ താൻ നോക്കിക്കോളം എന്നുമായിരുന്നു ജാവേദ് അക്തർ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് അക്രമികൾ തങ്ങൾക്ക് നേരെ മാരകായുധങ്ങളുമായി എത്തുകയായിരുന്നു. തുടർന്ന് കറിൽ ഇരുന്ന പ്രദീപിനെ കാറിന് പുറത്തേക്ക് വലിച്ചിറക്കി നിലത്തിട്ട് കുത്തുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് തങ്ങളെ സംരക്ഷിച്ചതെന്നും പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പവൻ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
Comments