ഝാൻസി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ അടിച്ചു കൊന്നു. ഝാൻസി ജില്ലയിലെ താന പ്രദേശത്താണ് സംഭവം. ഈയാൾക്ക് 2018 വരെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് അമിതമായി പബ് ജി ഗെയിം കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായതെന്നും അയൽവാസികളും ബന്ധുക്കളും പറയുന്നു.
പ്രതിയുടെ പിതാവ് അദ്ധ്യാപകനായിരുന്നു. രാവിലെ വീട്ടിൽ പാൽക്കാരൻ വന്നപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെത്തുമ്പോൾ യുവാവിന്റെ അമ്മ ഗുരുതരാവസ്ഥയിൽ ആയിരുന്നു. പെട്ടെന്ന് തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അമ്മയും മരിക്കുകയായിരുന്നു. നാട്ടുകാർ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്.
അതേ സമയം സംഭവമറിഞ്ഞെത്തിയ ഉടൻ തന്നെ പ്രതിയെ നാട്ടുകാർ മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ പിതാവിനെ വടികൊണ്ട് അടിച്ചു കൊന്നതായും മാതാവിനെ മാരകമായി പരിക്കേൽപ്പിച്ചതായും യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
Comments