മുംബൈ: ഓഹരി വിപണിയിൽ നേട്ടങ്ങൾ ആവർത്തിച്ച് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ. കഴിഞ്ഞ ഒരാഴ്ചയിൽ സെൻസക്‌സും നിഫ്റ്റിയും ഓഹരി ഇടിവുകൾ നേരിട്ടപ്പോൾ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഓഹരിയിൽ 38 ശതമാനമാണ് വളർച്ചയുണ്ടാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച 8% നേട്ടമുണ്ടാക്കി ഓഹരി മൂല്യം 48.29 രൂപ വരെയും എത്തിയിരുന്നു.
ഇന്ത്യൻ റെയിൽവേയുടെ വിപുലീകരണത്തിനായി സാമ്പത്തിക സ്രോതസ്സുകൾ സ്വരൂപിക്കുന്നതും പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതും ഐആർഫ്‌സിയാണ്. റെയിൽവേ മന്ത്രാലയത്തിനാണ് കമ്പനിയുടെ ഭരണ നിയന്ത്രണം. 2019 മുതൽ സ്ഥിരമായ വരുമാന വളർച്ചയും ലാഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സ്ഥാപനം നിക്ഷേപകർക്ക് നൽകിയ റിട്ടേൺ 90.89 ശതമാനമാണ്. 58,873 കോടി രൂപ വിപണി മൂല്യമാണ് കമ്പനിയ്‌ക്ക് നിലവിലുള്ളത്.
Comments