എറണാകുളം: കൊച്ചിയിൽ ചെമ്മീൻ ചാകര. ഇന്ന് മുരുക്കുംപാടത്തെ ഹാർബറിൽ പത്ത് ബോട്ടുകളിലും ചെമ്മീൻ ചാകര ലഭിച്ചിരുന്നു. വള്ളങ്ങളിലെല്ലാം കരിക്കാടി ചെമ്മീനാണ് ലഭിച്ചത്. ഒപ്പം വൻ തോതിൽ ചെറിയ ചെമ്മീനും ലഭിച്ചു തുടങ്ങി.
ഇതോടെ കൊച്ചിയിൽ ചെമ്മീനിന്റെ വില കുറഞ്ഞിരിക്കുകയാണ്. ഒരു കിലോ ഗ്രാം വലിയ ചെമ്മീനിന് 60 രൂപ നിരക്കിലും ചെറുതിന് 20 രൂപ നിരക്കിലുമാണ് ആവശ്യക്കാർക്ക് ലഭിച്ചത്. ആദ്യ ദിവസത്തെ ചെമ്മീൻ ചാകര വലിയ പ്രതീക്ഷയാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ നൽകുന്നത്. ചെമ്മീൻ കൂടാതെ നങ്കും കിളിമീനും ലഭിച്ചതും മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്.
Comments