തിരുവനന്തപുരം; കൊച്ചിയിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനായ വാസുദേവപ്രഭു (87) അന്തരിച്ചു. കഴിഞ്ഞ ദിവസം രാവിലെ മൈസുരൂവിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു വിയോഗം. ആദ്യകാലത്ത് എറണാകുളത്ത് ടി ഡി പ്രദേശത്ത് മാത്രം പ്രവർത്തിച്ചിരുന്ന സംഘത്തെ റെയില്‍വേ പാളത്തിന് കിഴക്കോട്ട് കൊണ്ട് പോയത് ഇദ്ദേഹമായിരുന്നു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായാണ് വാസുദേവപ്രഭു റിട്ടയർ ആകുന്നത്. ഇതിന് ശേഷം സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
ആർഎസ്എസിന് സ്വീകാര്യത ഇല്ലാതിരുന്ന കാലത്തും പിന്നീട് അംഗീകാരം ഉണ്ടായ കാലത്തും അദ്ദേഹം സംഘത്തിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങളായി വാസുദേവ പ്രഭുവും ഭാര്യ സരസ്വതിയും (റിട്ട്. എഫ്എസിറ്റി) മൈസൂരില്‍ ജോലി ചെയ്യുന്ന മകന്‍ ഡോ. സോമനാഥിനും കുടുംബത്തിനുമൊത്തായിരുന്നു താമസം.
Comments