കൊച്ചി മഹാനഗരത്തിലെ ആദ്യകാല സ്വയംസേവകനായ വാസുദേവ പ്രഭു (87) അന്തരിച്ചു. അതിരാവിലെ കിഴക്കന്‍ കൊച്ചിയുടെ പഴയകാല കാര്യവാഹ് സജ്ജന്‍ ചേട്ടന് ശ്രീ ഡി. സജ്ജന്‍) വിളിച്ച് പറഞ്ഞപ്പോഴാണ് വിവരങള് അറിഞ്ഞത്. മൈസൂരിൽ മകന്റെ വീട്ടിൽ വെച്ച് ഓഗസ്റ് 6 രാവിലെ 3.50 ന്നായിരുന്നു ദേഹാന്തം. പ്രഭു സാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ വന്നു. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടു രണ്ടു പതിറ്റാണ്ടായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ (CIFT) ശാസ്ത്രഞന്‍ ആയിരുന്നതിനാല്‍ അദ്ദേഹം രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്തിരുന്നു,. അത് കൊണ്ട്, ധാരാളം കേട്ടിട്ടുണ്ടെകിലും പരിചപ്പെടാന്‍ വൈകി.
യശ:ശരീരനായ ഭാസ്ക്കര്‍ റാവുജിയുടെ വേര്പ്പാടിന് ശേഷം അദ്ദേഹത്തിനിന്റ്റെ ഓര്മ്മക്കുള്ള സ്മാരക സമിതി രൂപീരിക്കുന്നതിനെ കുറീച് ആലോചിക്കാന്‍ വേണ്ടി കെ.ജി. വേണുവേട്ടനും എ.ആര്. മോഹന്‍ ചേട്ടനും ഒന്നിച്ചു വീട്ടില്‍ ചെന്നപ്പോഴാണ് ആദ്യ പരിചയം. പിന്നീടു അത് വളര്‍ന്ന് സൗഹൃദമായി. ഏര്‍ണാകുളത്ത് ടി.ഡി. പ്രദേശത്ത് മാത്രം ഉണ്ടായിരുന്ന സംഘ പ്രവര്‍ത്തനത്തെ ‘റെയില്‍വേ പാളത്തിന് കിഴക്കോട്ട്’ കൊണ്ട് പോയത് പ്രഭു സാര്‍ ആണെന്ന് പഴകാല സ്വയംസേവകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയത് സ്വദേശമായ മട്ടാഞ്ചേരിയിലായിരുന്നു. കൊച്ചിയില്‍ സംഘ ശാഖാ പ്രവര്‍ത്തനം തുടങ്ങിയത് മട്ടാഞ്ചേരിയിലാണെല്ലോ. അപ്പോള്‍ അത് വൈകിയ നാല്പ്പതുകളിലോ അമ്പതുകളുടെ തുടക്കത്തിലോ ആയിരിക്കണം. ആ കാലത്ത് മട്ടാഞ്ചേരിയില്‍ പരമ പൂജനീയ ഗുരുജി പങ്കെടുത്ത പരിപാടിയില്‍ സംഘ പ്രാര്‍ഥന ആലപിക്കാന്‍ പ്രഭു സാര്‍ നിയുക്തനായി എന്നു കേട്ടിട്ടുണ്ട്.
CIFT റിട്ട. പ്രിൻസിപ്പൽ സൈന്റിസ്റ്. ആയി റിട്ടയര്‍ ആയതിനുശേഷം അദ്ദേഹം ഏര്‍ണാകുളത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി.
അങ്ങിനെ, സംഘത്തിന് സ്വീകാര്യത ലവലേശം ഇല്ലാതിരുന്ന കാലത്തും പിന്നീട് അങ്ഗീകാരം ഉണ്ടായ കാലത്തും അദ്ദേഹം സ്ഥിതപ്രജ്നനെ പോലെ നിലകൊണ്ടു. കുറച്ചു വര്‍ഷങ്ങളായി പ്രഭു സാറും പത്നി ശ്രീമതി സരസ്വതിയും (റിട്ട്. എഫ്എസിറ്റി) മൈസൂരില്‍ ജോലി ചെയ്യുന്ന മകന് ഡോ. സോമ്നാഥുഉം മരുമകള്‍ ഡോ. സൗമ്യയുമൊത്തായിരുന്നു താമസം. അവിടെ വെച്ചായിരുന്നു മൃത്യു അദ്ദേഹത്തെ കവര്‍ന്നെടുത്തത്. മകള്‍ ആശയും ഭര്‍ത്താവ് അജിത്തും പാലക്കാടട്ടാണ് താമസം.
മൃതശരീരം വൈകീട്ട് 3ന് ഏര്‍ണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിനു എതിർവശത്തുള്ള “വന്ദനം” വീട്ടിൽ കൊണ്ട് വന്നു. സംസ്ക്കാരം പുല്ലേപ്പടിയിലെ ശ്മശാനത്തിൽ നടന്നു.
പഴകാലയ മാര്‍ഗദര്‍ശിക്ക് പ്രണാമങ്ങള്‍.
ടി. സതീശന്, കൊച്ചി
Phone : 93886 09488
Comments