ആലപ്പുഴ: കായംകുളത്ത് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ട്കോട്ട വടക്കതിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണയാണ് മരണപ്പെട്ടത്. സാംസ്കാരിക കേന്ദ്രത്തിലെ കുളത്തിലാണ് ഒൻപതാം ക്ലാസ്സുകാരി മരിച്ചത്. രാവിലെ 10 മണിയോടെയാണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
കായംകുളം സെൻറ് മേരീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അന്നപൂർണ്ണ. ഉടൻതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചര മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി തിരച്ചിൽ ആരംഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും.
Comments