സേലം : ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മേട്ടൂർ അണക്കെട്ടിൽ മിക്ക വർഷങ്ങളിലും തെളിയുന്ന ജലകണ്ഠേശ്വര ക്ഷേത്രവും നന്ദി വിഗ്രഹവും ദൃശ്യമായി. മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ് 58 അടിയായി താഴ്ന്നതോടെ ജലകണ്ഠേശ്വരർ നന്ദി വിഗ്രഹം പൂർണമായി തെളിഞ്ഞു. കാവേരി നദിക്ക് കുറുകെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അണക്കെട്ടാണിത് .
സേലം ജില്ലയിലെ മേട്ടൂരിനടുത്താണ് പന്നവാടി ഗ്രാമം. ഇവിടെ നാട്ടുകാർ ആരാധിച്ചിരുന്ന ജലകണ്ഠേശ്വര ക്ഷേത്രവും പള്ളിയും ഉണ്ടായിരുന്നു.മേട്ടൂർ അണക്കെട്ടിന്റെ നിർമാണത്തിന് വേണ്ടി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചതോടെ ഈ പ്രദേശം വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതുമൂലം പന്നവാടി മാത്രമല്ല കൊട്ടിയൂർ, ചെട്ടിപ്പട്ടി വില്ലേജുകൾ ഡാം റിസർവോയർ പ്രദേശങ്ങളായി മാറുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ജലകണ്ഠേശ്വര ക്ഷേത്രവും പള്ളിയും ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി.
എല്ലാ വർഷവും മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോൾ പള്ളി ഗോപുരവും ജലകണ്ഠേശ്വര ക്ഷേത്രവും നന്ദി വിഗ്രഹവും കാണാം.ആകെ 165 അടി ശേഷിയുള്ള ഈ അണക്കെട്ടിലെ വെള്ളം ഇപ്പോൾ നിലവിൽ 57.94 അടിയാണ് മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ്. ഇപ്പോൾ നന്ദി വിഗ്രഹം പൂർണ്ണമായി ദൃശ്യമാണ്. മേട്ടൂർ അണക്കെട്ടിന്റെ റിസെർവോയറിനു സ്റ്റാൻലി റിസെർവോയർ എന്നാണ് പേര്
കാവേരി വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് മുതൽ മഴ പെയ്തു. കർണാടക അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
Comments