ലക്നൗ : ദുരൂഹസാഹചര്യത്തിൽ അയോദ്ധ്യരാമക്ഷേത്രത്തിന്റെ നിർണ്ണയക വിവരങ്ങൾ ശേഖരിച്ച ഐഎസ്ഐ ഏജന്റുമാരായ 4 പേർ അറസ്റ്റിൽ . മുക്കിം, റയീസ് , സദാം, സൽമാൻ എന്നിവരെയാണ് ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 13 പേർ നിരീക്ഷണത്തിലാണ്.
അയോദ്ധ്യയുടെ അടക്കം മതപരമായ സ്ഥലങ്ങളെയും സൈനിക സ്ഥാപനങ്ങളെയും കുറിച്ചുള്ള സെൻസിറ്റീവ് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും ഇവർ പങ്കാളികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി . ചാരവൃത്തിയിൽ വിദഗ്ധനായ റയീസ്, പാകിസ്താനിൽ ബന്ധുക്കളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഐഎസ്ഐ ഏജന്റുമാർ പിടിയിലായതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രതയിലാണ്. രാമക്ഷേത്ര സ്ഥലത്തിന് ചുറ്റുമുള്ള സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു.
റയീസാണ് തങ്ങളുടെ മക്കളെ വഴിതെറ്റിച്ചതെന്നാണ് അറസ്റ്റിലായവരുടെ കുടുംബങ്ങൾ ഇപ്പോൾ ആരോപിക്കുന്നത്.ഈ ഐഎസ്ഐ ഏജന്റുമാരുമായി കൂടുതൽ വ്യക്തികൾ ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് സുരക്ഷാ ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നത്. നിരീക്ഷണത്തിലുള്ള മറ്റ് 13 പേർ അവരുമായി സമ്പർക്കം പുലർത്തിയിരിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Comments