കോതമംഗലത്തെ കർഷകന്റെ കരളലയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കർഷകന്റെ അരയേക്കർ വാഴകൃഷിയാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചത്. ‘വെറുമൊരു ചിത്രമല്ലിത്. കേരളത്തിലെ സാധാരണ മനുഷ്യൻ എത്തിനിൽക്കുന്ന ദുരിതത്തിന്റേയും നിസ്സഹായതയുടേയും നേർചിത്രമാണിത്’-എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
വിളവിറക്കാറായ 406 ഏത്തവാഴകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി വെട്ടിനിരത്തിയത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളാണ് ഇതുവഴി നഷ്ടമുണ്ടായത്. വാഴയില ലൈനിൽ മുട്ടിയെന്ന പേരിലായിരുന്നു വാഴ വെട്ടിയത്. എറണാകുളം കോതമംഗലത്തിനടുത്ത് വാരപ്പെട്ടിയിലെ തോമസ് എന്ന കർഷകനെയാണ് വൈദ്യുതി വകുപ്പ് കണ്ണീരിലാഴ്‌ത്തിയത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാകും വിധം മൂത്ത കുലകളായിരുന്നു അവ. ലൈനിൽ മുട്ടാൻ സാധ്യതയുള്ള വാഴക്കൈ വെട്ടിനീക്കിയാൽ തീരാവുന്ന പ്രശ്‌നമായിരുന്നു. എന്നാൽ കെഎസ്ഇബി വാഴത്തോട്ടം തന്നെ വെട്ടി നശിപ്പിച്ചു.
Comments