ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതെ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്.എന്നാൽ ചില നിബന്ധന കൂടിയുണ്ടെന്നും നടി പറയുന്നു . ഇതനുസരിച്ച് വിവാഹം കഴിഞ്ഞാലും ചോപ്ര എന്ന പേരു മാറ്റില്ല.വിവാഹശേഷം എന്റെ കുടുംബപ്പേര് ചോപ്ര എന്നുതന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നുവെന്നു, ഷെർലിൻ പറയുന്നു.
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവാണ് കുറച്ചുനാൾ മുമ്പ് രാഹുലിനെ വിവാഹം കഴിക്കാൻ ഉപദേശിച്ചത്. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ലാലു യാദവ് ഇക്കാര്യം പറഞ്ഞത് . പിന്നീട് സോണിയ ഗാന്ധി ഹരിയാനയിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെ കണ്ടപ്പോൾ രാഹുലിന് വേണ്ടി പെൺകുട്ടിയെ കണ്ടെത്താൻ പറഞ്ഞതും വാർത്തയായി .കഴിഞ്ഞ വർഷം ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വാർത്തകളിൽ നിറഞ്ഞ നടിയാണ് ഷെർലിൻ .
Comments