ആലപ്പുഴ: സ്കൂൾ വിദ്യാത്ഥിയെ പൊതുകുളത്തിൽ മരച്ച നിലയിൽ കണ്ടെത്തി. കായംകുളത്താണ് സംഭവം. കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനി അന്നപൂർണ(14)ആണ് മരിച്ചത്. കൃഷ്ണപുരം അതിർത്തിച്ചിറയിലെ സാംസ്കാരിക കേന്ദ്രത്തോടനുബന്ധിച്ചുള്ള കുളത്തിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രിമുതൽ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് ബന്ധുകൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു പൊതുകുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Comments