കോട്ടയം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയ്‌ക്ക് നേരെ ലെെംഗിക അതിക്രമത്തിന് ശ്രമിച്ച ഐ.ജി ഓഫിസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനും അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീഷ് (39) ആണ് പിടിയിലായത്. ഇയാൾ എക്കണോമിക്‌സ് ഒഫന്‍സ് വിംഗ് ഐ.ജിയുടെ കാര്യാലയത്തില്‍നിന്നും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി (ട്രെയിനിങ്) ഓഫിസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായി അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.
സംഭവത്തെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാവിലെ 11-ന് ആയിരുന്നു സതീഷ് അറസ്റ്റിലായത്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ മിത്രപുരത്ത് വെച്ചായിരുന്നു അയാൾ യുവതിയോട് ലെെംഗിക അതിക്രം നടത്തിയത്. യാത്രക്കാരിയുടെ പരാതിയെ തുടർന്ന് പ്രതിയെ ബസിൽ തന്നെ പോലീസ് സ്റ്റേഷനിലേയ്‌ക്ക് എത്തിക്കുകയായിരുന്നു.
കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. അതേ സമയം സമാന സംഭവത്തിൽ പത്തനംതിട്ടയിലും പോലീസ് ഉദ്യോഗസ്ഥാൻ പിടിയിലായിരുന്നു. കോന്നി സ്റ്റേഷനിലെ സിപിഒ ആയ ഷമീർ ആയിരുന്നു പിടിയിലായത്. കെ.എസ്.ആർ.ടി.സി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീര്‍ കടന്നു പിടിച്ചുവെന്നാണ് കേസ്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments