ന്യൂഡൽഹി: രാജകീയമായ തിരിച്ചുവരവെന്ന് കൊട്ടിഘോഴിച്ചെങ്കിലും രാഹുൽ പാർലമെന്റിൽ മൗനം ഭുജിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന്റെ പ്രസംഗത്തിന് കാത്തിരുന്നെങ്കിലും രാഹുൽ ഒന്നും മിണ്ടിയില്ല. രാഹുൽ സഭയിൽ നിശബ്ദനായത് പ്രതിപക്ഷത്തിന് പ്രതികൂലമായി. അവിശ്വാസ പ്രമേയത്തിൽ ആദ്യ പ്രസംഗം രാഹുൽ നടത്തുനമെന്നായിരുന്നു രാവിലെ വരെ പറഞ്ഞിരുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന് വേണ്ടി വാദങ്ങൾ അവതരിപ്പിച്ചത് ഗൗരവ് ഗൊഗോയി എം.പിയായിരുന്നു.
ബിജെപി എംപി നിഷികാന്ത് ദുബെ രാഹുലിന്റെ മൗനത്തെ പരിഹസിച്ച് രംഗത്ത് വന്നു. രാഹുൽ പ്രസംഗത്തിന് തയ്യാറായിട്ടില്ലായിരിക്കും അതിനാലാകും ആദ്യം സംസാരിക്കാത്തത് എന്നായിരുന്നു ദുബേയുടെ പരാമർശം. അല്ലെങ്കിൽ അദ്ദേഹം താമസിച്ചാകും ഉണർന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബേയുടെ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷം ്സഭയിൽ ബഹളം വെച്ചെങ്കിലും ദുബെയുടെ പരാമർശങ്ങൾക്ക് മറുപടി പറയാൻ കോൺഗ്രസിന് സാധിച്ചില്ല. രാഹുലിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ശിക്ഷാവിധിക്ക് സ്റ്റേ നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താൻ സവർക്കറല്ലെന്നാണ് രാഹുൽ പറയുന്നത്, രാഹുലിന് ഒരിക്കലും സവർക്കറാവാൻ കഴിയില്ലെന്നും ദുബേ രാഹുലിനെ വിമർശിച്ചു.
പ്രതിപക്ഷത്തെ പല എം.പിമാർക്കും സംഖ്യത്തിന്റെ പേരായ ‘ഇന്ത്യ’യുടെ മഴുവൻ പേര് എന്താണെന്ന് പോലും അറിയില്ലെന്ന് ദുബെ പരിഹസിച്ചു. സിപിഎം ദേശവിരുദ്ധ പാർട്ടിയാണ്. പാർട്ടി മുൻ ജനറൽ സെക്രട്ടറിയുടെ രാജ്യവിരുദ്ധ ബന്ധത്തെ അടക്കം അദ്ദേഹം ഉയർത്തിക്കാട്ടി. ചൈനയുമായി ബന്ധമുള്ള വ്യവസായിയുമായി പ്രകാശ് കാരാട്ട് നടത്തിയ ഇ- മെയിൽ വിനിമയങ്ങളെയാണ് അദ്ദേഹം ഇതിന് ആയുധമാക്കിയത്. ഇവയുടെ സത്യം രേഖാമൂലം സഭയിൽ തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികളെ എടുത്തുപറഞ്ഞ് ദുബേ അവർക്കെതിരേയുള്ള കേസുകൾ സഭയിൽ അക്കമിട്ട് നിരത്തി. ബിജെപിയെ പരാജയപ്പെടുത്താനും അഴിമതി മറയ്ക്കാനുമാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
അവിശ്വാസ പ്രമേയത്തിന് ചർച്ച തുടങ്ങാൻ സ്പീക്കർ കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയിയെ വിളിച്ചപ്പോൾ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇടപെടുകയും വിഷയത്തിൽ തനിക്കൊരു കാര്യം അവതരിപ്പിക്കാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഗോഗോയിക്ക് പകരം രാഹുൽ സംസാരിക്കുമെന്ന് സ്പീക്കറുടെ ഓഫീസിന് കത്ത് ലഭിച്ചിരിന്നെന്നും എന്നാൽ എന്താണ് രാഹൽ സംസാരിക്കുന്നില്ലെയെന്നും അഞ്ച് മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന്റെ വാക്കുകൾ കേൾക്കാൻ എല്ലാരും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ നിഷികാന്ത് ദുബെ രാഹുലിന്റെ മൗനത്തെ പരിഹസിച്ച് രംഗത്ത് വന്നു.
Comments