എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. ബഹ്റൈനിൽ നിന്നാണ് യുവതി എത്തിയത്. വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
25 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന 518 ഗ്രം സ്വർണമാണ് യുവതിയിൽ നിന്നും പിടികൂടിയത്. ഗ്രീൻ ചാനലിലൂടെ ഇവർ കടന്ന് പോകുന്നതിനിടയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ പരിശോധിക്കുകയായിരുന്നു. തുടർന്ന് ഷൂസിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിൽ 275 ഗ്രം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് 253 ഗ്രം സ്വർണാഭരണങ്ങളും കണ്ടെടുത്തത്.
അമ്മയുടെ മരണാന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ വന്നുവെന്നാണ് പരിശോധന ഒഴിവാക്കാനായി യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇത് വകവെയ്‌ക്കാതെ കസ്റ്റംസ് നടത്തിയ പരിശോധനയെ തുടർന്നാണ് സ്വർണം കണ്ടെത്തിയത്.
Comments