വയനാട്: വിവാഹ വാഗ്ദാനം നൽകി 19-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കേസിൽ 24-കാരനായ അജിനാഫാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് ഒരു വർഷത്തോളം അവിടെയാണ് കഴിഞ്ഞിരുന്നത്. അടുത്തിടെ നാ്ട്ടിലേക്ക് തിരികെ വരുന്ന വഴിമധ്യേ ബെംഗളൂരു വിമാനത്താവള അധികൃതർ തടഞ്ഞുവെച്ച് കേരള പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Comments