സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ വേദന പങ്കുവെച്ച് നടൻ മമ്മുട്ടി. പ്രിയപെട്ടവരുടെ തുടരെയുള്ള വേർപാടുകൾ വേദനിപ്പിക്കുന്നു. അതുണ്ടാക്കുന്ന നികത്താനാകാത്ത വേദന അനുഭവിച്ചുകൊണ്ട് തന്നെ, സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സിദ്ദിഖിന്റെ നിരവധി സിനിമകളിൽ മമ്മൂട്ടി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഭാസ്ക്കർ ദി റാസ്ക്കൽ, എന്ന ചിത്രത്തിൽ, മമ്മൂട്ടി എന്ന നടനെ ഹാസ്യത്തിന് അനുയോജ്യമായ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ സിദ്ദിഖിന് സാധിച്ചു. വേദനയോട് മാത്രമേ മലയാളിക്ക് സിദ്ദിഖിന്റെ മരണത്തെ ഉൾകൊള്ളാൻ സാധിക്കു. മലയാളിയെ സിനിമയിലൂടെ ചിരിപ്പിച്ചും കരയിച്ചും കടന്നുപോയ സിദ്ദിഖിന് യാത്രമൊഴി നേരുകയാണ് സിനിമലോകം.
നടൻ മമ്മൂട്ടി സിദ്ദിഖിനെ അനുസ്മരിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ്:
വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….
സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി
Comments