കാസർകോട്: വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശിയായ എൻ.എ മിർഷാദ് അലി, റഹ്മാനിയ്യ നഗർ റുഖിയ മൻസിലിലെ ടി.എ.മുഹമ്മദ് ജഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി കാലങ്ങളിൽ റോഡരികിൽ നിർത്തിയിടുന്ന ലോറികൾ ഉൾപ്പെടെയുള്ള, വലിയതെന്നോ ചെറിയതെന്നോ വ്യത്യാസങ്ങളില്ലാതെയാണ് വാഹനങ്ങളിൽ നിന്നും ഇവർ ബാറ്ററി കവർന്നിരുന്നത്. വിദ്യാനഗർ ഭാഗത്ത് നിർത്തിയിടുന്ന ലോറികളടക്കം ഒട്ടേറെ വാഹനങ്ങളിൽ നിന്നും ബാറ്ററികൾ കാണാതെ പോകുന്നതായി പോലീസിന് പരാതികൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസ് കുറച്ച് ദിവസങ്ങളായി വിദ്യാനഗർ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിലാവുന്നത്. ഇവർ പത്തോളം ലോറികളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Comments