തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വിപണി വില. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 43,960 രൂപയാണ് നൽകേണ്ടത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണയിൽ 5,495 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ പത്ത് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ അഞ്ച് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,548 രൂപയാണ് നൽകേണ്ടത്. സ്വർണവില വീണ്ടും 44,000 രൂപയ്‌ക്ക് താഴെ എത്തിയതോടെ ഒരു മാസത്തിനിടിയിലുള്ള ഏറ്റവും താഴ്ന്ന വിലയിലാണ് എത്തിയിരിക്കുന്നത്.
ഇന്ന് വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Comments