കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു. പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ ഏഴ് മണിയോടെയാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞ് തിരികെ എത്തവെയാണ് കാർ കത്തിയത്. സംഭവസമയം വാഹനത്തിൽ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് സമീപത്ത് വെച്ചായിരുന്നു തീ പടർന്നത്. കാറിന്റെ മുൻഭാഗത്ത് നിന്ന് കാറിലേക്ക് തീപടർന്നു പിടിക്കുകയായിരുന്നു. ഇത് കണ്ട് സാബുവിന്റെ ഭാര്യയും മക്കളും ഓടിയെത്തിയിരുന്നു.
പ്രദേശവാസികളും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ച ശേഷമായിരുന്നു സാബുവിനെ കാറിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments