ന്യൂഡൽഹി: നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ്മ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കാര്യകർത്താക്കളുടെ വിസ്താരക്ക് യോജനയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വരുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്നും ലോക്‌സഭിയിലേക്കുള്ള രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാനായി വടക്കുക്കിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിജയിക്കാനായി പ്രവർത്തിക്കാനും പാർട്ടിയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ഹിമന്ത ബിശ്വ ശർമ്മ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. മണിപ്പൂരിൽ ബിജെപി എങ്ങനെ വിജയിക്കുമെന്ന് ചോദിക്കുന്നവരോട്, പാർട്ടി എല്ലാ സീറ്റുകളിലും വിജയിക്കുമെന്നാണ് തനിക്ക് പറയാനുള്ളതെന്നും മണിപ്പൂരിൽ പ്രശ്‌നങ്ങളുണ്ട് പക്ഷേ മോദിയെ മുന്നാമതും പ്രധാനമന്ത്രിയാക്കുന്ന കാര്യം വരുമ്പോൾ എല്ലാം മാറ്റിവെച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാരണം, മണിപ്പൂരിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചില്ല. സിലിച്ചർ- ജിരിബാം റോഡ് പൂർത്തിയായില്ലായിരുന്നെങ്കിൽ പെട്രോൾ ഡിസൽ വില ക്രമാതീതമായി വർദ്ധിക്കുമായിരുന്നു, ലിറ്ററിന് 1000 രൂപ വരെ എത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012-ൽ സിലിച്ചർ ജിരിബാം റോഡ് ഇല്ലായിരുന്നു, അന്ന് സാധനങ്ങൾ എയർലിഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് ഇംഫാലിലേക്കുള്ള ചരക്ക് ഗതാഗതം സുഗമാമായതോടെ എയർലിഫ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ല.
Comments