ബെംഗളൂരു: മുഹമ്മദ് നബിയെ വിമർശിക്കുന്നവരുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത രണ്ട് പേർ അറസ്റ്റിൽ. കർണാടക യാദ്ഗിരി പോലീസാണ് പ്രതികളെ പിടികൂടിയത്. അക്ബർ സയ്യിദ് ബഹാദൂർ അലി (23), എംഡി അയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയുള്ള പ്രകോപനം), 505/2 (സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് കേസ്.
കാഫിറുകളെ കൊല്ലണം എന്നു പറഞ്ഞുകൊണ്ട് ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ത്രെഡ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി വീഡിയോകൾ ഇരുവരും അപ്ലോഡ് ചെയ്തിട്ടുള്ളതായി യാദ്ഗിരി പോലീസ് സൂപ്രണ്ട് പറഞ്ഞു. അല്ലാഹുവിനോടുള്ള അനാദരവ് സഹിക്കാൻ കഴിയില്ലെന്നും അങ്ങനെയുള്ളവർക്ക് നരകമാണ് നൽകേണ്ടതെന്നും “കാഫിറുകൾ”ക്ക് അനുയോജ്യമായ സ്ഥലം നരകമാണെന്നും വീഡിയോകളിൽ പ്രതികൾ പറയുന്നു.
അക്ബർ സയ്യിദിന് ഇൻസ്റ്റാഗ്രാമിൽ 9,000-ത്തിലധികം ഫോളോവേഴ്സുണ്ട്. കോഹിനൂർ സോളാർ കമ്പനിയിലെ ജീവനക്കാരനാണ് ഇയാളെന്ന് യാദിഗിരി എസ്പി പറഞ്ഞു. കോഴിക്കട നടത്തിയിരുന്ന വ്യക്തിയാണ് അയാസ്. പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഹിന്ദു സംഘടനകൾ പരാതി നൽകുകയായിരുന്നു.
Comments