ഭോപ്പാൽ : അടുത്തിടെ ഏറെ വൈറലായ സംഭവമാണ് യുപിയിലെ ജ്യോതി മൗര്യ-അലോക് മൗര്യ കേസ് . എന്നാൽ ഇപ്പോൾ അതിന് സമാനമായ ഒരു കേസ് മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിലും ഉയർന്നുവന്നിട്ടുണ്ട്. കാമുകനൊപ്പം ഒളിച്ചോടി പോയ തന്റെ ഭാര്യയ്ക്കെതിരെയാണ് യുവാവ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത് .
അനുപ്പുർ ജില്ലയിലെ പാകരിയ ഗ്രാമവാസിയായ ജോഹാനാണ് വിവാഹശേഷം ഭാര്യ മീനാക്ഷിയെ ജോലിയാക്കി പഠിപ്പിച്ചത് . വിവാഹശേഷം മീനാക്ഷി വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. ഭാര്യയുടെ അർപ്പണബോധം കണ്ട് ഒന്നേകാൽ ലക്ഷം രൂപ കടം വാങ്ങി മീനാക്ഷിയെ നേഴ്സിംഗിന് ചേർത്തു.
രണ്ട് വർഷമായി താൻ കടത്തിലായിരുന്നുവെന്ന് ജോഹാൻ ഭാരിയ അവകാശപ്പെടുന്നു. ഭാര്യയുടെ വിദ്യാഭ്യാസത്തിനായി ലോൺ എടുക്കുകയും , തന്റെ ഇൻഷുറൻസ് പോളിസിയുടെ പണവും ചെലവഴിച്ചു. എന്നാൽ പഠനം പൂർത്തിയായി ഖണ്ട്വ ജില്ലാ ആശുപത്രിയിൽ നേഴ്സായി ജോലി ലഭിച്ചതോടെ ജോഹാനെ ഭർത്താവായി സ്വീകരിക്കാൻ മീനാക്ഷി വിസമ്മതിച്ചു. ഏഴുവയസ്സുകാരിയായ മകളെയും കൂട്ടി മീനാക്ഷി കാമുകനൊപ്പം പോകുകയായിരുന്നു .
‘ എന്റെ ഭാര്യയാകുന്നതിന് മുമ്പ് മീനാക്ഷി വിവാഹിതയായിരുന്നു. പക്ഷേ അവൾ ആ ഭർത്താവിന്റെ വീട്ടിൽ ജീവിക്കാനായി പോയില്ല . പിന്നീടാണ് അവളുടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവളെ ആരോടും പറയാതെ അമ്പലത്തിൽ വെച്ച് കല്യാണം കഴിച്ചത് . അവളുടെ നഴ്സിംഗ് പരിശീലനം പൂർത്തിയാക്കാൻ ഞാൻ ലോൺ എടുത്തു. അവൾ ഇടയ്ക്കിടെ അവളുടെ അമ്മയുടെ വീട്ടിൽ വരുമായിരുന്നു, പക്ഷേ ഒരിക്കലും എന്റെ വീട്ടിൽ വരാറില്ല, അടുത്തിടെ ജോലി കിട്ടിയ ശേഷം എന്നോട് പറഞ്ഞത് എന്റെ ജീവിതത്തിൽ മറ്റൊരാൾ വന്നിട്ടുണ്ട്, നിങ്ങൾ മറ്റൊരു വിവാഹം കഴിക്കണം എന്നായിരുന്നു ‘ – ജോഹൻ പറയുന്നു
ഇപ്പോൾ ഭാര്യ മീനാക്ഷിയും സഹോദരൻ അമിതും കാമുകനും ചേർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജോഹാൻ പറയുന്നു .
Comments