ഭോപ്പാൽ : പ്രതിമാസം 45,000 രൂപ ശമ്പളം വാങ്ങുന്ന സ്റ്റോർകീപ്പറുടെ ആസ്തി 10 കോടി രൂപ . മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശി അഷ്ഫാക് അലിയാണ് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ കോടികള്‍ നേടിയത്. അനധികൃതമായി ഇയാള്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഭോപ്പാലിലെ അഷ്ഫാഖ് അലിയുടെ വീട്ടിൽ ഒരു മോഡുലാർ കിച്ചൻ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഷാൻഡിലിയർ, വിലകൂടിയ സോഫകൾ, ഷോകേസുകൾ, റഫ്രിജറേറ്റർ, ടെലിവിഷൻ എന്നിവയുണ്ട്. വിരമിക്കുമ്പോള്‍ 45,000 പ്രതിമാസ ശമ്പളം നേടിയിരുന്ന സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് അലിക്ക് 10 കോടിയുടെ ആസ്തിയുള്ളതായാണ് പരിശോധനയില്‍ തെളിഞ്ഞത്
രാജ്ഗഡിലെ ജില്ലാ ആശുപത്രിയിൽ സ്റ്റോർ കീപ്പറായാണ് അഷ്ഫാഖ് അലി ജോലിയിൽ നിയമിതനായത്. വിവിധ സ്ഥലങ്ങളിൽ ലോകായുക്ത വകുപ്പ് നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്. അലിയുടെയും ഭാര്യയുടെയും മകന്റെയും മകളുടെയും പേരിലുള്ള 1.25 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര സ്വത്തുക്കളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പുറമെ നാല് കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലോകയുക്ത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്; 14,000 ചതുരശ്ര അടി സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലക്‌സും ഒരു ഏക്കർ സ്ഥലവും ഒരു വലിയ കെട്ടിടവും. മൂന്ന് നില കെട്ടിടത്തിൽ അലി ഒരു സ്‌കൂളും നടത്തുന്നുണ്ട് . അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments