കൊച്ചി : മുണ്ടക്കയത്ത് പ്രളയ പാച്ചിലിൽ സർവവും നഷ്ടപ്പെട്ടവർക്കായി വീടൊരുക്കാൻ ഒരു ദിവസത്തെ തൊഴിൽ ഉപേക്ഷിച്ച് ബിഎംഎസ് പ്രവർത്തകർ എത്തി .
സേവാഭാരതി നിർമ്മിച്ചു നൽകുന്ന എട്ട് വീടുകളിൽ നാല് വീടുകളുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യാനാണ് സേവന സന്നദ്ധരായി ഭാരതീയ മസ്ദൂർ സംഘിന്റെ സോദരൻമാർ എത്തിയതെന്ന് സേവാഭാരതി പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
‘ നിഷ്കാമ കർമ്മികൾ.
അധ്വാനത്തെ ആരാധനയായി കാണുന്ന ദേശീയ ബോധമുള്ള തൊഴിലാളികൾ …മുണ്ടക്കയത്ത് പ്രളയ പാച്ചിലിൽ സർവവും നഷ്ടപ്പെട്ടവർക്കായി #സേവാഭാരതി നിർമ്മിച്ചു നൽകുന്ന എട്ട് വീടുകളിൽ നാല് വീടുകളുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ ഒരു ദിവസത്തെ തൊഴിൽ ഉപേക്ഷിച്ച് സേവന സന്നദ്ധരായി ഭാരതീയ മസ്ദൂർ സംഘിന്റെ (BMS) ഇത്രയും സോദരൻമാർ എത്തി. . സമാജ സേവനത്തിന്റെ നേർക്കാഴ്ചകൾ.ആദർശത്തെ മുറുകെ പിടിച്ച് കർമ്മപഥത്തിൽ ഗമിക്കുന്ന സുമനസ്സുകളായ BMS പ്രവർത്തകർ…- സേവാഭാരതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Comments