കൊച്ചി: കൊച്ചി നഗര മദ്ധ്യത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷീദ് (31) ആണ് പിടിയിലായത്.
കലൂർ പൊറ്റക്കുഴിയിലുള്ള ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. രേഷ്മയുടെ കഴുത്തിന് പുറകു വശത്താണ് കുത്തേറ്റത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഇവർ തമ്മിൽ നേരത്തെ ബന്ധമുള്ളതായാണ് നൗഷീദിന്റെ മൊഴി. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പോലീസ് പറഞ്ഞു.
Comments