തിരുവനന്തപുരം: ഓണച്ചെലവ് ചുരുക്കി സംസ്ഥാന ധനവകുപ്പ്. വിലക്കയറ്റം ഉൾപ്പെടെ സർക്കാരിന് പിടിച്ചു നിർത്താൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയത്.
സാധാരണ 15,000 കോടിയോളം രൂപ ഓണത്തിന് ചിലവഴിക്കുന്ന സർക്കാർ ഇത്തവണ 10000 കോടിയിൽ താഴെ മാത്രമാണ് ചെലവാക്കുന്നത്.
അതേസമയം ഓണവിപണി പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈകോയ്‌ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രമാണ്. അടിയന്തിരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീർക്കാനാണ് ധനവകുപ്പ് വകയിരുത്തിയത്. ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Comments