ബെംഗളൂരു; ടാറ്റായ്‌ക്ക് വേണ്ടി ഉപഗ്രഹം നിർമിച്ച് ഐഎസ്ആർഒ. ടാറ്റ പ്ലേ ഡിടിഎച്ച് സർവീസിനായാണ് ജിസാറ്റ്-24 എന്ന ഉപഗ്രഹം ഇന്ത്യൻ ബഹിരാകാ ഏജൻസി നിർമ്മിച്ചത്. ഡിടിഎച്ച് സർവീസ് ആൻഡമാൻ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിക്കുക, 300 ചാനലുകൾ കൂടി അധികം ലഭ്യമാക്കുകതുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജിസാറ്റ്-24 കമ്മീഷൻ ചെയ്തത്.
ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 36,500 കിലോമീറ്റർ ഉയരത്തിലാണ് ജിസാറ്റ്-24 ന്റെ സ്ഥാനം. ഇന്ത്യൻ നിർമ്മിത ഉപഗ്രഹം പ്രവർത്തനം ആരംഭിച്ചതോടെ, ടാറ്റ പ്ലേ ഡിറ്റിഎച്ച് സേവനത്തിന്റെ വരിക്കാർക്ക് 300 ടെലിവിഷൻ ചാനലുകൾ കൂടി കാണാനുള്ള ഓപ്ഷൻ ലഭിക്കും. മുമ്പ്, ടാറ്റ പ്ലേയ്‌ക്ക് 600 ചാനലുകൾ മാത്രമേ സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞുള്ളൂ, ഇപ്പോൾ 900 ചാനലുകളായി വർദ്ധിച്ചു.
ഇന്ത്യൻ സാറ്റലൈറ്റ് ടെലിവിഷന്റെ പുതിയ യുഗം ആരംഭിക്കാൻ ജിസാറ്റ്-24 ലൂടെ സാധിച്ചെന്ന് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) തലവൻ ഡി. രാധാകൃഷ്ണൻ പറഞ്ഞു. ജിസാറ്റ്-24 ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്റർ നിർമ്മിച്ചത്. എൻഎസ്‌ഐഎലിന്റെ ആദ്യത്തെ ഡിമാൻഡ് പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിസാറ്റ്-24 ഒരു 24-കെയു ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹമാണ്. 2019 മാർച്ചിൽ സ്ഥാപിതമായ എൻഎസ്‌ഐഎൽ കേന്ദ്ര സർക്കാറിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സംരംഭമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഫ്രഞ്ച് ഗയാനയിലെ കൗറോ സ്പേസ്പോർട്ടിൽ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്.
Comments