എറണാകുളം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം 4 മാസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്.
പുലർച്ചെ 5.45 ഓടെയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കൂത്താട്ടുകുളം പോലീസ് എത്തി തുടർ നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കും.
Comments