കോട്ടയം : പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന കമ്മിറ്റി ഇതംഗീകരിച്ചാല്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസ് തന്നെയാകും രംഗത്തിറങ്ങുക .ജെയ്ക് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നാണ് സി പി എം കരുതുന്നത് .
കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളില്‍ മല്‍സരിച്ച് മണ്ഡലത്തില്‍ പരിചയ സമ്പന്നനായ ആളാണ് ജെയ്ക് . മററു സ്ഥാനാര്‍ത്ഥികളാണെങ്കില്‍ മണ്ഡലത്തില്‍ പുതുതായി പരിചയപ്പെടുത്തേണ്ടി വരും.ഇത് തിരിച്ചിടിയുണ്ടാക്കുമെന്നും സി പി എം കരുതുന്നു . സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. സി പി എം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
Comments