ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനമന്ത്രിയെ കണ്ടത്.
എളമരം കരീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എഎ റഹീം, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്. ഓണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളാണ് വരുന്നതെന്നും ഇത് പരിഗണിച്ച് കൂടുതൽ സഹായം അനുവദിക്കണമെന്ന് എംപിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു. ആലുപ്പുഴ എംപി എംഎ ആരിഫ് സംഘത്തിൽ ഉണ്ടായിരുന്നില്ല.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത്. ഓണച്ചെലവ് അടക്കം സംസ്ഥാന സർക്കാർ ചുരുക്കി. സാധാരണ 15,000 കോടിയോളം രൂപ ഓണത്തിന് ചിലവഴിക്കുന്ന സർക്കാർ ഇത്തവണ 10000 കോടിയിൽ താഴെ മാത്രമാണ് ചെലവാക്കുന്നത്. ഓണക്കിറ്റും മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Comments