47 വർഷങ്ങൾക്ക് ശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യത്തിന് അഭിനന്ദനമറിയിച്ച് ഐഎസ്ആർഒ. ലൂണ 25 വിജയകരമായി വിക്ഷേപിച്ച റോസ്കോസ്മോസിന് അഭിനന്ദനങ്ങൾ. ബഹിരാകാശ യാത്രയിൽ മറ്റൊരു കണ്ടുമുട്ടലാകും ഇത്. അപൂർവ്വ യാത്രയിൽ കണ്ടുമുട്ടാം. ദൗത്യങ്ങൾ കൈവരിക്കുന്നതിനായി എല്ലാ വിധ ആശംസകളും നേരുന്നു എന്നാണ് ഐഎസ്ആർഒ ട്വിറ്ററിൽ കുറിച്ചത്.
Congratulations, Roscosmos on the successful launch of Luna-25 💐
Wonderful to have another meeting point in our space journeys
Wishes for
🇮🇳Chandrayaan-3 &
🇷🇺Luna-25
missions to achieve their goals.— ISRO (@isro) August 11, 2023
നാല് പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലിറങ്ങുന്ന പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും. മോസ്കോ സമയം പുലർച്ചെ 2.11-ന് മോസ്കോയിൽ നിന്ന് 5,500 കിലോമീറ്റർ അകലെയുള്ള വോസ്റ്റോക്നി കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണ വലയത്തിൽ ലൂണ 25 എത്തും. തുടർന്ന് ഏഴ് ദിവസം കൊണ്ട് ലാൻഡിംഗ് നടത്തും. അതുകഴിഞ്ഞ് ചന്ദ്രന്റെ ധ്രുവമേഖലയിൽ കണ്ടുവച്ചിരിക്കുന്ന മൂന്ന് ലാൻഡിംഗ് സൈറ്റുകളിലൊന്നിൽ ഇറങ്ങും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തന്നെയാണ് ഇന്ത്യയുടെ പേടകവും ഇറങ്ങുക. എന്നാൽ ആരാകും ആദ്യം ഇറങ്ങുകയെന്ന ആകാംക്ഷയിലാണ് ലോകം. ഇരു പേടകങ്ങളും തമ്മിൽ കൂട്ടിയിടിയ്ക്കില്ലെന്നും രണ്ട് ദൗത്യങ്ങൾക്കും പ്രത്യേക ലാൻഡിംഗ് സ്പേസ് ഉണ്ടാകുമെന്നും വ്യത്യസ്തമായാകും പേടകങ്ങൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ച് പഠിക്കാനാണ് ലൂണ 25-നെ റഷ്യ അയച്ചിരിക്കുന്നത്.1976-ലെ ലൂണ ദൗത്യം ചന്ദ്രനിൽ നിന്ന് മണ്ണും പാറയും ശേഖരിച്ചിരുന്നു. ലൂണ 25 ഇത്തരം സാമ്പിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപമമാണ് രണ്ട് വർഷത്തിന് ശേഷം ഇപ്പോൽ സംഭവിച്ചത്. 1976-ലായിരുന്നു റഷ്യയുടെ ഒടുവിലത്തെ ചാന്ദ്രദൗത്യം.
Comments