മലപ്പുറം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ദേശീയപാതയ്‌ക്ക് സമീപത്തായിരുന്നു സംഭവം. വാഴൂർ സ്വദേശികളായ മുഹമ്മദ് നിഹാൽ, അംജദ് എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ബെെക്ക് യാത്രികരെ നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
Comments