ന്യൂഡൽഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദി നാളെ മധ്യപ്രദേശ് സന്ദർശിക്കും. പാത ഇരട്ടിപ്പിച്ച ബിനാ-കോട്ട റെയിൽ പാത അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. കൂടാതെ, സംസ്ഥാനത്ത് നിരവധി റെയിൽവേ, റോഡ് മേഖലാ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. റോഡ് മേഖലാ പദ്ധതികൾക്ക് അദ്ദേഹം തുടക്കമിടും.
288.236 കിലോമീറ്റർ ഇരട്ടിപ്പിച്ച ബിനാ- കോട്ട പാത ചരക്ക് ഗതാഗതത്തിന് കൂടുതൽ സാധ്യകൾ തുറക്കും. പുതിയ പാത തുറക്കുന്നതോടെ ചരക്ക് ഗതാഗതം എളുപ്പമാകുകയും മറ്റ് ട്രെയിൻ സർവ്വീസുകളുടെ യാത്രാസമയം ചുരുങ്ങുകയും ചെയ്യും. കൂടാതെ ബിനാ- കോട്ടാ പാതയിൽ ഇനി എട്ട് കൽക്കരി പവർ സ്റ്റേഷനുകൾ വരും. നേരത്തെ ഒരെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്.
റെയിൽ വികാസ് നിഗം ലിമിറ്റഡാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയിൽ 37 സ്റ്റേഷനുകളും 28 വലിയ പാലങ്ങളും 202 ചെറിയ പാലങ്ങളുമുണ്ട്. മധ്യപ്രദേശിലെ ഗുണ, അശോക്നഗർ, സാഗർ ജില്ലകളിലൂടെയാണ് ബിനാ- കോട്ട കടന്നു പോകുന്നത്.
Comments