കണ്ണൂർ: കീഴ്പ്പള്ളി വിയറ്റ്നാമിൽ സായുധരായ കമ്യൂണിസ്റ്റ് ഭീകരരുടെ സംഘമെത്തി. മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്ന പതിനൊന്നംഗ സംഘമാണ് വിയറ്റ്നാം കോളനിയിൽ എത്തിയത്. വിയറ്റ്നാം അങ്ങാടിയിൽ പ്രകടനം നടത്തിയ ഇവർ ആറളം ഫാം ആദിവാസികൾക്കെന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചു. ഇവർക്കായുളള തിരച്ചിൽ പോലീസ് ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് കണ്ണൂർ അയ്യൻങ്കുന്നിലെ വാണിയപ്പാറയിലും 5 അംഗ കമ്യൂണിസ്റ്റ് ഭീകരർ എത്തിയിരുന്നു.
ഒരു മാസം മുൻപ് ആറളം കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ എത്തിയ കമ്യൂണിസ്റ്റ് ഭീകര സംഘം അയ്യൻകുന്നിലെ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്ന് ബാരാപ്പോളിന് സുരക്ഷാ ഏർപ്പാടാക്കി നിരീക്ഷണം നടത്തുന്നതിനിടെയാണ് ആഴ്ചകളുടെ വ്യത്യാസത്തിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരെത്തിയത്.
Comments