ലക്നൗ: രാമക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാംപഥിനെ ശ്രീരാമ പൈതൃക പാതയായി വികസിപ്പിക്കുമെന്ന് ട്രസ്റ്റ്. 13 കിലോമീറ്റർ വരുന്ന പാതയുടെ ഒന്നാം ഘട്ട നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും. ലോകത്തെ ഏറ്റവും ആകർഷകമായ തീർത്ഥാടനപാതയായി രാംപഥിനെ മാറ്റാണ് പദ്ധതി.
രാംപഥിൽ ശ്രീരാമഭഗവാന്റെ ജീവിതകഥകൾ ആലേഖനം ചെയ്യുന്ന ചിത്രങ്ങളും ശിൽപങ്ങളും സ്ഥാപിക്കും. ചിലയിടങ്ങളിൽ നടപ്പാതകൾ വികസിപ്പിക്കും. അലങ്കാര ഐഒടി ഉപകരണങ്ങൾ ഘടിപ്പിച്ച സ്മാർട്ട് സ്ട്രീറ്റ് ലൈറ്റ് തൂണുകൾ, നടപ്പാതയുടെ ഇരുവശങ്ങളിലുമായി പൂച്ചെടികളും ഉണ്ടാകും.
Comments