കൊല്ലം: കരുനാഗപ്പള്ളിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്റെ ആഭരണം നഷ്ടമായി. കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടേർഡ് അദ്ധ്യാപകൻ കൊല്ലശ്ശേരിൽ സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
സുരേഷ് കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് സ്ഥിരതാമസം. തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഇരുനിലയുള്ള വീടിന്റെ പിൻഭാഗത്തെ ജനൽച്ചില്ലുതകർത്ത് ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്.
കിടപ്പുമുറിലെ അലമാരിയിൽ നിന്നാണ് ആഭരണങ്ങൾ എടുത്തിരിക്കുന്നത്. വീട് അലങ്കോലമാക്കിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Comments