തൃശൂർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ രാമായണഫെസ്റ്റ് തൃശൂരിൽ നടന്നു. സാംസ്കാരിക സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്ത് രാമായണ സന്ദേശവും നൽകി. റീജയണൽ തീയേറ്ററിൽ നടന്ന ഫെസ്റ്റിൽ വിദ്യർത്ഥികൾ അടക്കം നിരവധിപേർ പങ്കെടുത്തു.
സമർപ്പണ രക്ഷാധികാരി വി.വിശ്വനാഥൻ ദീപം തെളിയിച്ച് രാമായണ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന രാമായണ പാരായണ മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സാമൂഹ്യ സമരസതയുടെ പ്രതീകാത്മക ഭാവനയായ ശബരി സൽക്കാരത്തിന്റെ ബി എം എസ് മുൻ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സജി നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
രാമായണഫെസ്റ്റ് ചെയർമാൻ കിട്ടു നായർ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രബുദ്ധകേരളം പത്രാധിപൻ നന്ദാത്മജാനന്ദ, ഫാദർ ഹർഷജൻ, ജനം ടി വി എം ഡി കൃഷ്ണകുമാർ യുഎസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്വിസ് മത്സരം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ കലാപരിപാടികളും നടത്തി.
രാമായണ യൂത്ത് കോൺഫറൻസിൽ സംവാദകൻ ശ്രീജിത്ത് പണിക്കർ, ആർ എസ് എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു. ശബരിയുടെ പ്രതീകമായി വനവാസി ഊരിലെ കാർത്ത്യായനി അമ്മയെ പാദസേവ ചെയ്ത് ആദരിച്ചു. തുടർന്ന് കവിയും സംവിധായകനുമായ ശ്രീകുമാരൻതമ്പിക്ക് വാത്മീകി പുരസ്കാരം സമർപ്പിച്ചു. പിന്നണി ഗായകൻ ദേവാനന്ദിന് സംഗീത പുരസ്കാരവും ബാലതാരങ്ങളായ ദേവനന്ദയ്ക്കും മാസ്റ്റർ സദാശിവകൃഷ്ണയ്ക്കും പ്രത്യേക പുരസ്കാരങ്ങളും സമർപ്പിച്ചു. ചടങ്ങിൽ സമർപ്പണ ജനറൽ കൺവീനർ ടി സി സേതുമാധവൻ, അഡ്വ. ബി ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
Comments