കണ്ണൂർ: കണ്ണൂർ നഗരത്തിലെ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഭീകരരായ കണ്ണൂർ സിറ്റി നാലു വയലിൽ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്പുറത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന നാലുപേരുടെ വീടുകളിൽ ഇന്ന് പുലർച്ചെ എൻഐഎ പരിശോധന നടത്തിയിരുന്നു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നാലുപേരുടെയും വീടുകളിൽ ഒരേ സമയത്താണ് പരിശോധന ആരംഭിച്ചത്. പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എൻഐഎ ലോക്കൽ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറത്തെ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരി ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫിന്റെ കാലം മുതൽ തന്നെ പ്രവർത്തിച്ചിരുന്നു കേന്ദ്രമായിരുന്നു ഇത്.സ്വത്തുവിവരങ്ങൾ കൈമാറിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് എൻഐഎ നേരിട്ടെത്തി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്സ്വത്തുവകകൾ കണ്ടുകെട്ടിയത്.
Comments