തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ റേഷൻ വിഹിതം വാങ്ങാത്ത എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകൾ 11,590 പേര്. മന്ത്രി ജിആർ അനിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഒരംഗം മാത്രമുള്ള റേഷൻ കാർഡുകളുമുണ്ട്. ഇതിൽ കഴിഞ്ഞ നാലുമാസമായി റേഷൻ വിഹിതം വാങ്ങാത്തവർ ഉണ്ടെന്നും വിവരമുണ്ട്.
ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് മുൻഗണനാ കാർഡുകാരുടെ വീട്ടിൽ നേരിട്ടെത്തി വിവരം അറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാൻ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് മന്ത്രി നിർദ്ദേശം നൽകി.
അനർഹമായാണോ മുൻഗണനാ കാർഡുകൾ കെെവശം വെച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത് വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments