മുംബൈ: ഉത്തരേന്ത്യയിൽ വീണ്ടും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ വർഷം മഴക്കെടുതി രൂക്ഷമായ ഹിമാചൽ പ്രദേശിലും ഇന്ന് യെല്ലോ അലർട്ടാണ്. കൂടാതെ ബിഹാർ, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വെകീട്ടോടെ മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.
Comments