പാറശാല: അഞ്ച് കിലോ വെള്ളി ആഭരണങ്ങളുമായി ഒരാൾ പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശി ബാബു സാംരാജാണ് പിടിയിലായത്. രേഖകളില്ലാതെ വോൾവോ ബസിൽ കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയ്‌ക്കാണ് സംഭവം.
ദേശീയപാതയിൽ നടന്ന വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതിയെ പിടികൂടിയത്. ആഭരണങ്ങൾ തമിഴ്‌നാട്ടിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. മൊഴിയെടുത്ത ശേഷം എക്‌സ്‍സൈസ് പിടിച്ചെടുത്ത ആരണവും പ്രതിയേയും ജി.എസ്.ടി അധികൃതർക്ക് കൈമാറി. അമരവിള ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ സജിത്കുമാർ. ജി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഷൈൻ, ലിബിൻ, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments