ലക്നൗ : കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്തെ മാറിയ ക്രമസമാധാന നില രാജ്യത്തിന് തന്നെ മാതൃകയായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈ വർഷം ആദ്യം നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 36 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ യുപിയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
1200 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന എം/എസ് കീയാൻ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എഥനോൾ, ഇഎൻഎ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ക്രമസമാധാന നില ദുർബലമായതിനാൽ ആറ് വർഷം മുമ്പ് യുപിയിൽ വ്യവസായങ്ങളും ബിസിനസുകളും ആരംഭിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. എസ്പി-ബിഎസ്പി സർക്കാരുകളുടെ കാലത്ത് യുപിയിലെ ജനങ്ങൾ പ്രതിസന്ധി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കൾ ഇപ്പോൾ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നില്ലെന്നും അവർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു . പുതിയ എത്തനോൾ പ്ലാന്റ് ആരംഭിക്കുന്നതോടെ ഹരിത ഊർജത്തിന്റെ പുതിയ കേന്ദ്രമായി സഹജൻവയെ വികസിക്കും . ധാന്യം അടിസ്ഥാനമാക്കിയുള്ള എഥനോൾ പ്ലാന്റ് സ്ഥാപിക്കുന്നത് കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും യോഗി പറഞ്ഞു. ഊർജം, പെട്രോളിയം മേഖലകളിൽ സ്വയംപര്യാപ്തത വർധിക്കും പെട്രോളിയം ഉൽപന്നങ്ങൾക്കായി വിദേശത്തേക്ക് പോയിരുന്ന പണം ഇനി കർഷകരിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments