ശ്രീനഗർ : സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, വീട്ടിൽ ദേശീയപതാക ഉയർത്തി ഹിസ്ബുൾ ഭീകരൻ ജാവേദ് മട്ടൂവിന്റെ സഹോദരൻ റയീസ് മട്ടൂ. വടക്കൻ കശ്മീരിലെ സോപോർ ടൗണിലെ വീട്ടിലാണ് റയീസ് ത്രിവർണ്ണ പതാക ഉയർത്തിയത് .
“എന്റെ സഹോദരൻ തെറ്റായ വഴി തിരഞ്ഞെടുത്താലും ഞാൻ എന്റെ രാജ്യത്തെ വെറുക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ഹിന്ദുസ്ഥാൻ ഹമാര ഹേ ഔർ ഹം സബ് ഹിന്ദുസ്ഥാനി ഹേ (ഇന്ത്യ നമ്മുടെ രാജ്യമാണ്, നാമെല്ലാവരും ഇന്ത്യക്കാരാണ്. ) ഞാൻ പൂർണ്ണഹൃദയത്തോടെ ത്രിവർണ്ണ പതാക ഉയർത്തിയത് എന്റെ രാജ്യമായ ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നതിനാലാണ്.”- ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു .
“എന്റെ സഹോദരൻ ഒരു തെറ്റ് ചെയ്തു, അതേ ട്രാക്ക് തിരഞ്ഞെടുക്കരുതെന്ന് ഞാൻ മറ്റുള്ളവരോട് അഭ്യർത്ഥിക്കുന്നു, കാരണം അത് കേവലം നാശത്തിന്റെ വഴിയാണ് .” റയീസ് മട്ടൂ കൂട്ടിച്ചേർത്തു .2016-ൽ ഒരിക്കൽ ജാവേദ് താഴ്‌വരയിൽ വന്നിരുന്നു. അന്ന് ഭീകര പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ റയീസ് പരമാവധി പറഞ്ഞിട്ടും ജാവേദ് തയ്യാറായില്ല . പാകിസ്താന്റെ ദൗത്യം മനസ്സിലാക്കാൻ പക്വതയുള്ളവരാണെന്ന് ജമ്മു കശ്മീർ ജനത . താഴ്‌വരയിലെ ആളുകൾ പാകിസ്താനെ ബഹിഷ്‌കരിക്കുക മാത്രമല്ല താഴ്‌വരയിലേക്ക് പ്രവേശിക്കുന്നത് പൂർണ്ണമായും തടയുകയാണ് . . ഇത് നമ്മുടെ രാജ്യമാണെന്നും ഈ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും പരമപ്രധാനമാണെന്നും റയീസ് പറഞ്ഞു.
Comments