കണ്ണൂർ: ജില്ലയിൽ ട്രെനിനു നേരെ കല്ലേറ്. നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറ് ആക്രമണം ഉണ്ടായത്. കല്ലേറിനെ തുടർന്ന് ട്രെനിന്റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എ. വൺ. എ.സി കോച്ചിന്റെ ഗ്ലാസ് പൂർണമായും തകർന്നു.
കഴിഞ്ഞ ദിവസം വേണാട് എക്സ്പ്രസിനു നേരെയും കല്ലേറ് നടന്നിരുന്നു. കല്ലേറിനെ തുടർന്ന് എസി. കോച്ചിന്റെ ചില്ലുകൾ പൊട്ടിയിരുന്നു. തിരുവനന്തപുരത്തു നിന്നു ഷൊർണൂരിലേക്കു പോവുകയായിരുന്ന ട്രെയിൻ കുമാരനല്ലൂർ സ്റ്റേഷൻ കടന്ന ഉടനെയാണു സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞത്.
Comments