ചന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥ താഴ്‌ത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ11.30-നും 12.30-നും മദ്ധ്യേയാകും ഭ്രമണപഥം താഴ്‌ത്തുകയെന്ന് ഇസ്രോ അറിയിച്ചു. ഇതോടെ പേടകവും ചന്ദ്രനുമായുള്ള കുറഞ്ഞ അകലം 174 കിലോമീറ്ററാകും. 1,437 കിലോമീറ്ററാണ് കൂടിയ അകലം.
ഇന്നത്തെ നിർണായകമായ ഭ്രമണപഥം താഴ്‌ത്തൽ പ്രകിയയ്‌ക്ക് ശേഷം പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് 17-നാണ് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുക.
ശേഷം ഇതിന് 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന് ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
Comments